
evarkkum swaghatham
/home/user/Desktop/അഭിനവ്/പാട്ട്/neela thamara/2. AnurAaga ViLochAnanayi....mp3

കവിതകള്
ഭാഗ്യാവന്
എനിക്ക് ലഭിക്കാത്തതൊന്നും നിനക്ക് ലഭിച്ചില്ല.
എനിക്ക് ലഭിച്ചതുപോലും നിനക്ക് ലഭിച്ചില്ല.
എന്നിട്ടും നീയെത്രയോ ഭാഗ്യവാന്‍
ഞാന്‍ എത്രയോ നിര്‍ഭാഗ്യവാന്‍
ജീവിതത്തില്‍ എപ്പോഴും
നീയെന്‍റെ പിന്നാലെയുണ്ടായിരുന്നു
ഞാന്‍ കരയുമ്പോള്‍ നീയും കരഞ്ഞു.
ഞാന്‍ അനുഭവിച്ച ദാരിദ്ര്യം നീ
അറിഞ്ഞിരുന്നോ;
അറിയില്ല, പക്ഷെ...
എന്‍റെ മുഖം തളര്‍ന്നപ്പോള്‍
നിന്നിലും ഞാനത് കണ്ടു.
ഞാനെപ്പോഴും നിനക്ക്
വഴികാട്ടിയായിരുന്നു.
വേണ്ടെന്നു പറഞ്ഞിട്ടും
കല്ലും മുള്ളും നിറഞ്ഞ വഴികളില്‍
നീയും എന്നോടുകൂടെ വന്നു.
ജീവിതത്തില്‍ ഞാന്‍ ദുഃഖത്തിന്‍റെ
പലനിറങ്ങള്‍ ധരിച്ചു.
പക്ഷെ, ആ യാതനകള്‍ നിന്നില്‍ ഞാന്‍ ദര്‍ശിച്ചില്ല.
മൂകനും ബധിരനുമായ നീ ഞാന്‍ ശ്രവിച്ച
ദുസ്സഹ വാക്കുകള്‍ കേള്‍ക്കുകയോ
ഞാന്‍ പറഞ്ഞ നൊമ്പരങ്ങള്‍
പറയുകയോ ചെയ്തില്ല.
നിനക്കെന്തോ ഇരുട്ടിനെ ഭയമായിരുന്നു.
നിശീഥിനിയുടെ നീലപുതച്ച ദിനങ്ങളില്‍
അവ്യക്തമായി മാത്രമേ
ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ.
എന്നിട്ടും നീ ഭാഗ്യവാന്‍
ഞാന്‍ നിര്‍ഭാഗ്യവാന്‍.
ഞാനൊരു ഭൗതിക ശരീരം മാത്രമായപ്പോള്‍
നീയും മാഞ്ഞുപോയി.
എന്നോടോപ്പമല്ലാതെ നീ
തനിയെ ഒന്നും ചെയ്തില്ല.
മരണത്തില്‍ ഞാന്‍ നിനക്ക് കൂടെയുണ്ടായിരുന്നു.
നീയെന്‍ നിഴല്‍ മാത്രമായിരുന്നു.
നീ എത്രയോ ഭാഗ്യവാന്‍.
MY MOTHER-LIGHT OF MY HOUSE
My mother, the synonym of love
She is like an angel existence in my mind
I think her such as a messenger of god
She is my mother but also my friend
She is like an angel existence in my mind
I think her such as a messenger of god
She is my mother but also my friend
She tried her best to console my problems
She smiled such as a rose
She is a light in darkness
She protect us from darkness
Were ever she, there is no darkness.
Mother, the great word in the world
Mother the truth, Mother the god
Mother is every thing to me
I don’t know a mother is like whom,
But I know mother is the synonym of love.
So I say my mother, is the light of my house
Not only in my house, But also in my mind
She is glittering as a goddess.
ബാല്യകാല സ്മരണകള്‍
മോഹിച്ചുപോയി ഞാനി-
ന്നുമെന്‍ ബാല്യത്തെ
തേനൂറും മധുരമാം
സുന്ദര സ്വപ്നത്തെ
അറിയാതെ കോരിത്തരിച്ചു ഞാന്‍
കുളിരൂറിയിന്നെന്റെ നെഞ്ചകത്തില്‍
മോഹനസുന്ദരയോര്‍മകളെത്തി
യിന്നോടിക്കളിച്ചെന്റെ കണ്‍മുന്നിലായ്
ഓടിക്കളിച്ചുഞാന്‍
കൂട്ടരോടൊപ്പവും
കഥകള്‍ പറയുവാന്‍
മുത്തശ്ശികൂട്ടിനും
കാട്ടിലും മേട്ടിലും കൂട്ടിനു
പോയിഞാന്‍
കുട്ടികുസൃതിയാമെന്‍
തോഴരൊപ്പവും
വയലേലയും കുന്നും
മലയും നല്ലോര്‍മകള്‍
പൊട്ടിച്ചിരിക്കുവാനുള്ള
കുസൃതികള്‍
അറിവിന്റെയാര്‍ദ്രമാം
ഒരുകുടം വിദ്യകള്‍
നേടുവാനെത്തി ഞാന്‍
വിദ്യാലയത്തിങ്കല്‍
സ്നേഹനിധികളാമധ്യാപകര്‍
നല്‍കിയിത്തിരി വിദ്യയു-
മിത്തിരി നന്മയുമെന്റെ
കരങ്ങള്‍ നിറയുവോളം
ആസ്വദിച്ചീടേണ്ട ബാല്യ-
ങ്ങളത്രയും പൂട്ടിയൊ-
ളിപ്പിച്ചുവെക്കുമീ
കാലത്തിങ്കല്‍
സ്മരണ പുതുക്കി
നമിക്കണം ബാല്യത്തെ
വിശ്വസ്വരൂപമാം
സ്നേഹസൗഭാഗ്യത്തെ
ജീവിതം സത്യമാണ
ജീവിതം ഒരു ശൂന്യാകാശമാണ്
തുടക്കമോ, ഒടുക്കമോ അറിയാത്ത ശൂന്യാകാശം.
അതില്‍ നക്ഷത്രങ്ങളാം നന്മ വിരിയുന്നു
കാലത്തിന്റെ കുത്തൊഴുക്കില്‍ ആ നക്ഷത്രങ്ങളും മറയുന്നു
ജീവിതം സത്യമാണ്, നന്മയാണ്, ത്യാഗമാണ്, ഒരു ലക്ഷ്യമാണ്
ജീവിതമെന്ന ശൂന്യാകാശത്തിലൂടെ നാം ചലിച്ചുകൊണ്ടിരിക്കുന്നു
അവസാനമെന്തെന്നറിയാത്ത യാത്ര!
പാഠപുസ്തകംഎന് പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവു കാണുന്നു ഞാന്.
ഒന്നാം പാഠത്തിലെന്‍
നാമ, മെന്‍ പടം
പാഠം രണ്ടിലമ്മയുമച്ചനും
മൂന്നില്‍ മുത്തശ്ശി
നാലില്‍ മാവേലി
നല്ലൊരോണപ്പാട്ടും.
അഞ്ചിലെന്‍ കിളി കൊഞ്ചും,നാമ, മെന്‍ പടം
പാഠം രണ്ടിലമ്മയുമച്ചനും
മൂന്നില്‍ മുത്തശ്ശി
നാലില്‍ മാവേലി
നല്ലൊരോണപ്പാട്ടും.
ആറിലെന്‍ കളിത്തോഴര്‍
ഏഴാം പാഠമായ് വരും
മഴയും കളിവഞ്ചിയും.
മറക്കാമോ മാടത്തയെ?
പാറട്ടെ പാഠമെട്ടില്‍.
തുമ്പയും തുമ്പിയുമൊമ്പതില്‍
പത്തിലെന്‍ പുളിനെല്ലി.
പിന്നത്തെ പാഠങ്ങളില്‍
പാണ്ടനും കുറുഞ്ഞിയും.
പുറഞ്ചട്ട പൂങ്കോഴിക്ക്
മറുഭാഗം പൂവാലിക്ക്
മുഖമൊഴിയെന്‍ പുഞ്ചിരി
മുത്തശ്ശിക്ക് സമര്‍പ്പണം.
എന്‍ പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവു കാണുന്നു ഞാന്.

Her eyes had it
Sometimes the eyes see what the hearts cannot
or will not
And other times the heart feels what the eyes are blind to
But in that moment when I looked in her eyes
I could see the clear reflection of me
All I ever dreamt of or hoped for
I saw reflected in the corner of her eyes
And I knew then
As I knew now
That no matter what time or distance
Should come between us
I know I will always remember that moment
When love looked at me from the corner of her eyes
And in that moment all that truly mattered
Was that I felt loved
In an otherwise uneventful moment
Loved entered my life
And I knew it
Because I could feel it staring at me
From the corner of her eyes
"WHAT DO YOU SEE?"
"when you look at me?"
What do you see when you look at me?
Do you see a person of mixed ancestry?
Or do you just take into account
the color of my skin?
Do you see the person that dwells within?
One or more of my ancestors
may have come from
the same country as yours
But you push me away
my lineage you ignore
You act as though my color is a sin
as if I was a figment
of your imagination
What do you see
when you look at me?
Are you seeing you?
Or are you seeing me?
കലകള്‍
ചാക്യാർക്കൂത്ത്
കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്. ഇതിന്റെ ഒന്നില്‍ കൂടുതല്‍ പേർ ചേര്‍ന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. ശാക്യമുനിയിലൂടെ[അവലംബം ആവശ്യമാണ്] അവതരിച്ച കൂത്ത് കേരളത്തില്‍ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി.
"കൂത്ത്" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാർക്കൂത്തില്‍ ഒരു വലിയ പങ്കുവഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം.
കൂത്ത് പരമ്പരാഗതമായി ചാക്യാര്‍ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകള്‍ (നങ്ങ്യാരമ്മമാര്‍)മാത്രം അവതരിപ്പിക്കുന്ന കൂടിയാട്ടം കലാരൂപം നങ്ങ്യാര്‍ക്കൂത്ത് എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാർക്കൂത്തുമായി ബന്ധമില്ല. ചാക്യാർക്കൂത്തില്‍ രണ്ട് വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.
പേരിനു പിന്നില്‍
- "കൂത്ത്" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. ചാക്യാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്നതിനാല്‍ ഇത് ചാക്യാര്‍ക്കൂത്ത് ആയി. ശാക്യമുനിയുടെ വംശത്തില്‍ പെട്ടവരാണ് ചാക്യാര്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.
- ചാക്യാര്‍ എന്നതിന് ബുദ്ധമതക്കാര്‍ എന്നാണ് ശബ്ദതാരാവലി അര്‍ത്ഥം നല്‍കിയിരിക്കുന്നത്[1] ഇത് പാലി ഭാഷയില്‍ നിന്നുത്ഭവിച്ചതാണ്. പാലിയില്‍ സാകിയ എന്നാല്‍ ബുദ്ധന്‍ ജനിച്ച ക്ഷത്രിയവംശം എന്നാണ്.[2] അവരുടെ പിന്തുടര്‍ച്ചക്കാരാണ് ചാക്യാന്മാര്‍ എന്ന് അറിയപ്പെടുന്നത്. ബൌദ്ധന്മാര്‍ മതപ്രചരണത്തിനൊരുപകരണമായി നാട്യകലയെ വളര്‍ത്തിക്കൊണ്ടുവന്നു. അവരാണ് കൂടിയാട്ടം, കൂത്ത് എന്നീ കലാരൂപങ്ങളെ കേരളത്തിന് പരിചയപ്പെടുത്തിയത്.[3]
- കേരളത്തിലെ ബ്രാഹ്മണാധിപത്യകാലത്ത് നമ്പൂതിരിമാര്‍ സ്വന്തം ജാതിയില്‍ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറന്തള്ളിയിരുന്നവര്‍ ചാക്യാങ്മാരായി അറിയപ്പെട്ടിരുന്നു. [4]നമ്പൂതിരികുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം [5]
- കുലീനരും വാഗ്വിലാസത്താല്‍ അനുഗൃഹീതരുമാകയാല്‍ അവര്‍ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യര്‍‘ എന്ന പദമാണ്‍ ‘ചാക്യാര്‍‘ ആയതെന്നും പറയപ്പെടുന്നു.[6]
- നൃത്തനാട്യങ്ങള്‍ നടത്തുന്ന ആള്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗത്തിലിരുന്ന “ചാക്കയ്യന്‍“ എന്ന പദമാണ്‍ ചാക്യാര്‍ ആയത് എന്ന ഒരു വാദഗതിയുമുണ്ട്. നാട്യാചാര്യന്മാരെ കൂത്തച്ചാക്കയ്യന്‍ എന്നും വിളിക്കാറുണ്ട്.
ഐതിഹ്യം
പ്രപഞ്ചകര്‍ത്താവായ ബ്രഹ്മാവ് ദേവന്മാര്‍ക്ക് രസിക്കുന്നതിനും സ്ത്രീശൂദ്രാദികളൂടെ ആസ്വാദനത്തിനുമായി നലുവേദങ്ങളില്‍ നിന്നും ശബ്ദസ്വരരസാഭിനയങ്ങളെ സംഗ്രഹിച്ച് നിര്‍മ്മിച്ചതാണ് നാട്യവേദമെന്നും അത് ഭരതമുനി ശിഷ്യന്മാര്‍ക്കും സ്വപുത്രന്മാര്‍ക്കും മറ്റും പറഞ്ഞുകൊടുക്കാനായി ചിട്ടവട്ടങ്ങളോട് കൂടി നടപ്പില്‍ വരുത്തിയതാണ് നാട്യശാസ്ത്രം എന്നാണ് ഐതിഹ്യം. ആദ്യം വളരെ പ്രചാരത്തില്‍ ഇരുന്നുവെങ്കിലും പിന്നീട് ക്ഷയോന്മുഖമായ ഈ ശാസ്ത്രം ശാക്യമുനിയാണ് സംരക്ഷിച്ചെടുത്തത്.ചരിത്രം
2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ളൊരു കലാരൂപമാണ് ചാക്യാർക്കൂത്ത്[അവലംബം ആവശ്യമാണ്]. ബൗദ്ധരാണ് ഈ നാട്യകലയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത്. ബൌദ്ധന്മാര്‍ നാട്യകലയെ അവരുടെ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന വിവരം അക്കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചീന യാത്രികനനയ ഫാഹിയാന്‍ മഥുരയെപ്പറ്റി വിവരിക്കുമ്പോള്‍ വര്‍ഷക്കാലത്ത് ബുദ്ധവിഹാരങ്ങളില്‍ വസ്സാ ആഘോഷിക്കുന്നതിനിടയില്‍ സാരീപുത്രന്‍റേയും മൌദ്ഗല്ല്യായനന്‍റേയും മറ്റും മതപരിവര്‍ത്തനകഥകള്‍ നടന്മാരെ വരുത്തി അഭിനയിപ്പിക്കറുണ്ട് എന്ന് പരാമര്‍ശിച്ചു കാണുന്നു. പ്രാചീനതമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തില്‍ പറയുന്നു. പറയൂര്‍ കൂത്തച്ചാക്യാര്‍ ഒരു ബുദ്ധസന്യാസിയാണ്. ക്രി.വ. ഒന്‍പതാം നൂറ്റാണ്ടിലെ കാശ്മീരത്തില്‍ വച്ചു ദാമോദര ഗുപ്തനെഴുതിയ കുട്ടനീമതം എന്ന കാവ്യത്തില്‍ ഹര്‍ഷവര്‍ദ്ധനന്‍ എന്ന രാജാവിണ്ടെ രത്നാവലീനാടിക യിലെ പ്രസ്താവനയും ഒന്നാമങ്കവും വാരാണസിയില്‍ നിന്നു വന്ന ഒരു സംഘം നടീസംഘക്കാര്‍ വിസ്തരിച്ചാടിയതിനെ പറ്റിയും വിശദമായി വര്‍ണ്ണിച്ചിരിക്കുന്നു. കേരളത്തിലെ കൂടിയാട്ടത്തില്‍ വിസ്തരിച്ചാടുന്ന സമ്പ്രദായം അതിലുമുണ്ട്. [7]ചാക്യാർക്കൂത്ത് കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമതവിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ ശാക്യ എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. പ്രതിലോമബന്ധത്തില്‍ പെട്ട ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.[3] ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം [5] ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ [7].
ശാക്യമുനിയാണ് (ബുദ്ധന്‍) കൂത്തിനെ ആദ്യം പരിഷകരിച്ചത്. അദ്ദേഹം പുരാണ കഥാപ്രസംഗത്തിന്റെ സുഹൃത്സമ്മിതത മാറ്റി കാന്താസമ്മിതത സ്വീകരിക്കുകയും, അഭിനയത്തിനും കഥാകഥനത്തിനും കാവ്യഗ്രന്ഥങ്ങള്‍ ഉപയോഗിക്കുകയും രണ്ടിനും കൂത്ത് നൃത്യമെന്നെ ഒരേ സംജ്ഞ ഉപയോഗിക്കുകയും, കൂത്ത് മൊത്തത്തില്‍ ലളിതമാക്കി ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിലുമാക്കുകയും ചെയ്തു. ഈ പരിഷ്കരങ്ങളുടെ വെളിച്ചത്തിലാണ് അന്നു മുതല്‍ കൂത്ത് നൃത്യം “ശാക്യര് കൂത്ത്“ എന്നും അഭിനേതാക്കളേ “ശാക്യര്“ എന്നും വിളിച്ചു തുടങ്ങിയത്.
വാദ്യം
മൃദംഗം
ദക്ഷിണേന്ത്യന്‍ ശാസ്ത്രീയസംഗീതത്തില്‍ ഉപയോഗിക്കുന്ന താളവാദ്യോപകരണമാണ് മൃദംഗം. കര്‍ണ്ണാടക സംഗീത സദസ്സുകളില്‍ സുപ്രധാനമായ പക്കമേളമാണിത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഉപയോഗിച്ചുവരുന്ന ഡോലക്കിനോട് മൃദംഗത്തിനു രൂപപരമായ സാമ്യമുണ്ട്. മൃദംഗത്തിന്റെ നേര്‍പകുതിയില്‍ നിന്നും രൂപപ്പെടുത്തിയതാണു ഹിന്ദുസ്ഥാനി വാദ്യോപകരണമായ തബലയെന്നും ഒരു വാദമുണ്ട്.[അവലംബം ആവശ്യമാണ്]
പേരിനു പിന്നില്‍
ആദ്യകാലങ്ങളില്‍ കളിമണ്ണുപയോഗിച്ചായിരുന്നു മൃദംഗം നിര്‍മ്മിച്ചിരുന്നത്[അവലംബം ആവശ്യമാണ്]. മണ്ണ് എന്നര്‍ത്ഥമുള്ള “മൃദ്” ശരീരം എന്നര്‍ത്ഥം വരുന്ന “അംഗ്” എന്നീ സംസ്കൃതപദങ്ങളില്‍ നിന്നാണ് മൃദംഗം എന്ന വാക്ക് രൂപപ്പെട്ടത്. കാലക്രമത്തില്‍ മൃദംഗം വിവിധതരം തടികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചു തുടങ്ങി. കളിമണ്ണിനേക്കാള്‍ ഈടുനില്ക്കുന്നതിനാലാവണം മരത്തടി ഉപയോഗിച്ചു തുടങ്ങിയത്. ഇന്നത്തെ കാലത്ത്പ്ലാവിന്റെ തടി ഉപയോഗിച്ചാണ് മൃദംഗത്തിന്റെ കുഴല്‍ഭാഗം നിര്‍മ്മിക്കുന്നത്. കര്‍ണ്ണാടകസംഗീതത്തിലെ താളക്രമങ്ങള്‍ മൃദംഗത്തിന്റെ പരിണാമത്തോടൊപ്പം വികസിച്ചതാണെന്നു കരുതപ്പെടുന്നു.ചരിത്രം
മൃദംഗം എന്ന സംഗീതോപകരണം രൂപപ്പെട്ടതിനെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളില്ല. ഹിന്ദുമതവുമായി ബന്ധപ്പെട്ട പുരാതനശില്പങ്ങളില്‍ മൃദംഗം കാണാറുണ്ട്. പ്രധാനമായും ഗണപതി, ശിവന്റെ വാഹനമായ നന്ദി എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കുമൊപ്പമാണ് മൃദംഗം പ്രത്യക്ഷപ്പെടുന്നത്. ശിവന്റെ താണ്ഡവനൃത്തത്തിന് നന്ദികേശ്വരന്‍ മൃദംഗവുമായി അകമ്പടി സേവിച്ചുവെന്ന്‍ ഹൈന്ദവപുരാണങ്ങളില്‍ സൂചനകളുണ്ട്.[അവലംബം ആവശ്യമാണ്] ഇക്കാരണത്താലാണത്രേ മൃദംഗം “ദേവവാദ്യം” എന്നറിയപ്പെടുന്നത്. ഈ സൂചനകളുള്ളതിനാല്‍ വേദകാലഘട്ടത്തില്‍ തന്നെ മൃദംഗം രൂപപ്പെട്ടിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ഉത്തരേന്ത്യയില്‍ ഇതിന് ‘പക്കാവജ്‘ എന്നൊരു പേര്‍ കൂടിയുണ്ട്.രൂപ ഘടന
ഉദ്ദേശം രണ്ടടിയില്‍ കൂടുതല്‍ നീളത്തില്‍ ഉള്ളു പൊള്ളയായി മധ്യം തെല്ലു വീര്‍ത്ത്, ഇരുവശവും വായ തോല്‍വാറിട്ട് കെട്ടി മുറുക്കി വരിഞ്ഞിരിക്കുന്ന, മരം കൊണ്ടുണ്ടാക്കിയ ഒരു ഘടനയാണ് മൃദംഗത്തിനുള്ളത്. ഇതിന് വലന്തലയെന്നും, ഇടന്തലയെന്നും രണ്ടു ഭാഗങ്ങളുണ്ട്. വലന്തല ഇടന്തലയെ അപേക്ഷിച്ച് വായവട്ടം കുറഞ്ഞിരിക്കും. വലന്തലയില്‍ മുദ്ര, മീട്ടുതോല്‍, മദ്ധ്യതട്ട് എന്നീ തോലുകള്‍ ഉണ്ടാവും. തോല്‍വാറുകള്‍ കോര്‍ത്തിരിക്കുന്ന അരികു വശത്തെ മുദ്ര എന്നും, മുകളിലുള്ള തോലിനെ മീട്ടു തോല്‍ എന്നും അതിനു താഴെയുള്ള തോലിനെ മദ്ധ്യതട്ട് എന്നുമാണ് അറിയപ്പെടുന്നത്. മദ്ധ്യതട്ടിന്മേല്‍ ശ്രുതിയും നാദവും കിട്ടാനായി ചോറ്, കിട്ടം മുതലായവ അരച്ചു തേച്ച് പിടിപ്പിച്ചിരിക്കും.ഇടന്തലയില്‍ മുദ്ര, തട്ടുതോല്‍, അതിനു താഴെ തൊപ്പിത്തോല്‍ എന്നിവയാണുള്ളത്. ഇടന്തലയുടെ ശ്രുതി മന്ദ്രസ്ഥായി പഞ്ചമത്തോട് ചേര്‍ക്കാനായി തൊപ്പിത്തോലിന്മേല്‍ ഗോതമ്പ് മാവോ, റവയോ നനച്ച് ഒട്ടിച്ച് വയ്ക്കാറുണ്ട്. ഗമകരൂപത്തിലുള്ള ഗും കാരശബ്ദം വരുത്താന്‍ ഇതു ഉപകരിക്കുന്നു. മുദ്രത്തോലിന്റെ അറ്റത്ത് തടിക്കഷണം കൊണ്ടിടിച്ച് ശ്രുതിയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താം.
ഹെച്ച് സ്ഥായി, തഗ്ഗ് സ്ഥായീ എന്ന് രണ്ടു സ്ഥായികളിലുള്ള മൃദംഗങ്ങള്‍ പൊതുവെ ഉപയോഗിച്ചു വരുന്നു. കോമള ശബ്ദങ്ങള്‍ക്ക് അകമ്പടിയായി (പൊതുവെ സ്ത്രീകള്‍ക്ക്) വായിക്കാനുപയോഗിക്കുന്ന ഹെച്ച് സ്ഥായി മൃദംഗങ്ങള്‍ക്ക് തഗ്ഗ് സ്ഥായി മൃദംഗങ്ങളേക്കാള്‍ നീളം കുറവായിരിക്കും.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ